കായികമേളയിലെ സൂപ്പർ താരത്തിന് വീടൊരുങ്ങുന്നു
തിരുവനന്തപുരം : സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാമ്പാറയിലെ ദേവനന്ദ വി ബൈജുവിനാണ് വീടൊരുങ്ങുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സൂപ്പർ താരത്തിന് വീടുവെച്ച് നല്‍കുമെന്ന് വാക്ക് നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വഴിയാണ് കുട്ടിക്ക് വീട് വെച്ച് നല്‍കുക.
കായിക മേളയില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ പെണ്‍കുട്ടി തന്റെ വീടിന്റെ അസൗകര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. കായികമേള കഴിഞ്ഞ് പോകും മുന്‍പ് ദേവനന്ദയുടെ കയ്യില്‍ നിന്ന് അപേക്ഷ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. വീട് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ ഇടപെടലില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീടൊരുങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ദേവനന്ദയുടെ പ്രതികരണം.
