സോഷ്യൽ മീഡിയ വഴി ഭീഷണി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുബഷിറി അറസ്റ്റിൽ
കണ്ണൂര്‍ : സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്ത കേസില്‍ പ്രതി അറസ്റ്റിൽ. കണ്ണൂര്‍ തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശിയായ മുബഷിര്‍ മുഹമ്മദ് കുഞ്ഞിയെ (ഫാത്തിമ മന്‍സില്‍) കണ്ണൂര്‍ ടൗണ്‍ പോലീസ് സംഘം എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത്. നിയമ സ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിക്കെതിരെയും, യു.എ.ഇയിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമുള്ള യാബ് ലീഗല്‍ സര്‍വീസിനെതിരെയും മുബഷിർ സാമൂഹിക മാധ്യമങ്ങളിൽ ഭീഷണിയും അപകീത്തി വരുത്തുന്ന തിരത്തിൽ കമറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. സലാം പാപ്പിനിശ്ശേരി നല്‍കിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നിരന്തരം മുബഷിറിനെ ബന്ധപ്പെട്ടെങ്കിലും മുബഷിർ പോലീസ് സ്റ്റേഷനില്‍ ഹാജരായില്ല. തുടർന്ന് കണ്ണൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എറണാകുളത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
