കരുനാഗപ്പള്ളി എസ്.എൻ.ടി.ടി.ഐ. പ്രിൻസിപ്പാളും, ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഹൈക്കോടതിക്ക് മുകളിലാണ്

കൊല്ലം: 2023 ഓഗസ്റ് 4 നു ഹൈക്കോടതി ജഡ്ജി അനു ശിവരാമന്റെ ഉത്തരവിനെ ലംഘിച്ചു വിദ്യാഭ്യാസ ഓഫീസറുടെ വാക്കാലുള്ള പരാമർശത്തിൽ ശമ്പളബില്ലു തയാറാക്കി കരുനാഗപ്പള്ളി കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ.പ്രിൻസിപ്പാളും,കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും ബില്ല് മാറി നൽകി . 2022 ഫെബ്രുവരി 28 നു കരുനാഗപ്പള്ളി കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ യിൽ നടത്തിയ ഒരു നിയമനം അഴിമതിയാന്നെന്നു ചൂണ്ടിക്കാട്ടി കല്ലേലിഭാഗം സ്വദേശി ബിജു കേരളാ ഹൈക്കോടതിൽ നൽകിയ ഹർജ്ജിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനു ശിവരാമൻ 2023 ഓഗസ്റ് 4 നു സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിക്കും കൊല്ലം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കരുനാഗപ്പള്ളി എസ്.എൻ.ടി.ടി.ഐ. പ്രിൻസിപ്പാളിനും നിയമനം നൽകിയ അശ്വിൻ മുരളിക്കും ഉൾപ്പടെ ഏഴുപേർക്ക് നിയമനം സംബന്ധിച്ച നടപടികൾ ഹർജ്ജി പൂർത്തിയാക്കുന്നത് വരെ ഏഴാം എതിർകക്ഷിയായ അശ്വിൻ മുരളിയുടെ നിയമന സംബന്ധമായ നടപടികൾ പാടില്ലായെന്നു ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെ ലംഘിച്ചു കൊണ്ട് അശ്വിൻ മുരളി ജില്ലാ വിദ്യാഭാസ ഓഫീസർക്ക് ശമ്പളം നൽകണമെന്ന് കാണിച്ചു നൽകിയ അപേക്ഷക്ക് എസ്.എൻ.ടി.ടി.ഐ. പ്രിൻസിപ്പാൾ ജില്ലാ വിദ്യാഭാസ ഓഫീസർ വാക്കാൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ തയാറാക്കി ജില്ലാ വിദ്യാഭാസ ഓഫീസരുടെ പിന്തുണയോടെ മാറി നൽകുകയായിരുന്നു.
നാളെ (2022 ഫെബ്രുവരി 28) നടക്കുന്ന അഴിമതിയെ കുറിച്ച് ഇന്ന് (2022 ഫെബ്രുവരി 27) സർക്കാരിലും വിദ്യാഭാസവകുപ്പുകളിലും ബിജു പരാതി നൽകിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തിയിരുന്നു. മൂന്നു ജില്ലാ വിദ്യാഭാസ ഓഫീസർമാർ മാറ്റിവെച്ച നടപടി ക്രമങ്ങളാണ് ജില്ലാ വിദ്യാഭാസ ഓഫീസർ അതിവേഗം പാസ്സാക്കിയത്. എസ്.എൻ.ടി.ടി.ഐ. പ്രിൻസിപ്പാളും, ബില്ല് മാറി നൽകി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഈ അഴിമതിക്ക് കൂട്ടുനില്ക്കുയയായിരുന്നു. അന്വേഷണം നടത്തിയ എല്ലാഏജൻസികൾക്കും ഇത് അഴിമതിയാണെന്നു ബോധ്യപ്പെട്ടിരുന്നു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും കരുനാഗപ്പള്ളി എസ്.എൻ.ടി.ടി.ഐ. പ്രിൻസിപ്പാളും കോടതിയലഷ്യമാണ് കാണിച്ചതെന്നും പരാതിക്കാരൻ ബിജു പറഞ്ഞു. ഇതേ സ്ഥാപനത്തിലെ മറ്റൊരു നിയമനവുമായി ബന്ധപ്പെട്ടു വ്യത്യസ്ത വിവരാവകാശം നൽകിയതിന് മറ്റൊരു കേസുകൂടി ഇവർക്കെതിരെയുണ്ട്
2022 ഫെബ്രുവരി 27 നു ബിജു നൽകിയ പരാതി ചുവടെ ചേർക്കുന്നു
ബഹുമാനപ്പെട്ട കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുൻപാകെ കരുനാഗപ്പള്ളി കല്ലേലിഭാഗം വിനേഷ് ഭവനത്തിൽ ബിജു 2022 ഫെബ്രുവരി 27 ഞായറാഴ്ച അയക്കുന്ന പരാതി
സർ
ഇതിനോടൊപ്പം ഞാൻ അയക്കുന്ന പത്ര പരസ്യം 19/02/2022 ൽ മാധ്യമം പത്രത്തിന്റെ കൊല്ലം എഡിഷനിൽ വന്ന ഒരു ഒരു പരസ്യമാണ്. ഇതിൽ പറയുന്ന എസ്.എൻ.ടി.ടി.ഐ കരുനാഗപ്പള്ളി എസ്.എൻ.ഡി.പി.യുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനമാണ്. സർ ഇതിൽ പറയുന്ന സ്വീപ്പർ ഒഴിവ് കരുനാഗപ്പള്ളി എസ്.എൻ.ഡി.പി.യൂണിയനു കീഴിലുള്ള വവ്വാക്കാവ് ശാഖാ സെക്രട്ടറിയായ കാഞ്ഞിരക്കാട്ട് പ്രേമചന്ദ്രന്റെ അളിയനയാ മുരളി,മിനി ഭവനം,വവ്വാക്കാവ്,കരുനാഗപ്പള്ളി എന്ന വ്യക്തിയുടെ തിരുവനന്തപുരത്ത് പ്രൈവറ്റ് മേഖലയിൽ ജോലിയുള്ള മകന് കൊടുക്കുവാനായി സ്ഥാപന മാനേജർ (യൂണിയൻ പ്രസിഡണ്ട്) ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി. സർ അതിനു ശേഷമാണു ഇങ്ങനെയൊരു പത്രപരസ്യം നൽകി ജനങ്ങളെ കവിളിപ്പിക്കുന്നത്. സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ ഒരാളെ പോസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നാളെ(28/02/2022) നേരിട്ടുള്ള അഭിമുഖമെന്ന പ്രഹസനം നടത്തുന്നത്. സർ ഞാൻ മുകളിൽ പറഞ്ഞ വ്യക്തിയുടെ മകനാണ് നിയമനം നൽകുന്നതെങ്കിൽ അത് തടയണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു അപേക്ഷ ക്ഷണിച്ചു അഴിമതി രഹിത നിയമനം നടത്തുന്നതിന് സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി ഇന്റർവ്യൂ നടത്തി ആളിനെ നിയമിക്കണമെന്ന് അപേക്ഷിക്കുന്നു. ഞാൻ മുകളിൽ പറഞ്ഞ വ്യക്തിയുടെ മകനാണ് നിയമനം നടത്തുന്നതെങ്കിൽ ഒരു പെൺകുട്ടിയെകൂടി നിയമിച്ചു(പണം വാങ്ങി) പെൺകുട്ടിയെ കൊണ്ട് സ്വീപ്പർ ജോലി ചെയ്യിപ്പിച്ചിട്ട് മൂന്നു വർഷത്തിന് ശേഷം വരുന്ന ക്ലർക്ക് ഒഴിവിലേക്ക് ഇപ്പോഴുത്തെ അറ്റന്റർ വിഷ്ണുവിനെ ക്ലർക്ക് ആയി നിയമിക്കാനും നാളെ നിയമിക്കുന്ന വ്യക്തിയെ അപ്പോൾ അറ്റെന്റർ ആക്കാനും, ജോലി ചെയ്യിപ്പിക്കാൻ വിളിക്കുന്ന പെൺകുട്ടിയെ അപ്പോൾ സ്വീപ്പർ ആക്കി നിയമിക്കാനുമാണ് മാനേജർ തീരുമാനിച്ചിരിക്കുന്നത്. പണം വാങ്ങി നിയമനങ്ങൾ നടത്തുന്ന ഒഴിവാക്കി തികച്ചും യോഗ്യതയുള്ളവർക്ക് കിട്ടേണ്ട അവസരങ്ങളാണ് ലക്ഷങ്ങൾ വാങ്ങി സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അഴിമതി നടത്തിയിരിക്കുന്നത്.അതിനാൽ ഈ നിയമനം തടഞ്ഞു കൃത്യമായി മാനദണ്ഡൽ പാലിച്ചു യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് അപേക്ഷിക്കുന്നു
എന്ന്
വിശ്വസ്തതയോടെ
ബിജു.വി