‘സ്വന്തം കാര്യം വരുമ്പോള്‍ മൗനം:കണ്ണൂരിലെ 18 ഏരിയ സെക്രട്ടറിമാരില്‍ ഒരു വനിത പോലുമില്ല’; കാന്തപുരം

0

“ഇസ്ലാമിന്റെ നിയമങ്ങള്‍  പണ്ഡിതന്മാര്‍ പറയുമെന്നും  മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളുമായി വരേണ്ട”  

ആലപ്പുഴ : മതനിയമങ്ങള്‍ പറയുമ്പോള്‍ മതപണ്ഡിതന്മാര്‍ക്കുമേല്‍ കുതിര കയരാന്‍ വരേണ്ടെന്നും ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണെന്ന് പണ്ഡിതന്മാര്‍ പറയുമെന്നും കാന്തപുരം. മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളുമായി വരേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെക്-7 വ്യായാമക്കൂട്ടായ്മയെക്കുറിച്ച് പറയവേ ,പൊതുവിടത്തില്‍ സ്്ത്രീകള്‍ ഇറങ്ങുന്നതിനെതിരെ കാന്തപുരം ചില പരാമർശങ്ങൾ നടത്തിയിരുന്നു.പുരുഷന്മാരോടൊപ്പം ചേർന്ന് മുസ്ളീം സ്ത്രീകൾ വ്യയാമം ചെയ്യുന്നത് മതനിയമങ്ങൾക്കെതിരാണ് എന്ന തരത്തിലായിരുന്നു കാന്തപുരത്തിന്റെ വിമർശനം .
ഈ പ്രസ്താവന പിന്തിരിപ്പനാണെന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശനം. ഇങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് സ്വന്തം നിലപാട് മാറ്റേണ്ടി വരുമെന്നും എം വി ഗോവിന്ദന്‍ സൂചിപ്പിച്ചിരുന്നു.

ഇതിനെ തുടർന്ന് സിപിഐഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചുമായിരുന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നൽകിയ മറുപടി . കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ലെന്ന് കാന്തപുരം പരിഹസിച്ചു . സമസ്ത സ്ത്രീവിരുദ്ധമെന്ന് പറയുന്നവര്‍ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നു. അന്യപുരുഷന്മാരും സ്ത്രീകളും കൂടിക്കലരുന്നത് ഇസ്ലാം വിരുദ്ധമാണ്. ഞങ്ങളുടെ മതത്തെക്കുറിച്ചാണ് ഇത് പറഞ്ഞതെന്നും മറ്റ് മതങ്ങളുടെ കാര്യമൊന്നും തങ്ങള്‍ പറഞ്ഞിട്ടേയില്ലെന്നും കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *