ട്രംപിന് നേരെ വെടിവയ്പ്; അപലപിച്ച് സൗദി
റിയാദ് : യുഎസ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ സൗദി അറേബ്യ അപലപിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസിനോടും മുൻ പ്രസിഡൻ്റിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പെൻസിൽവേനിയയിൽ നടന്ന പ്രചാരണ റാലിയിൽ തോക്കുധാരി നടത്തിയ വധശ്രമത്തിൽ ട്രംപിന്റെ ചെവിക്ക് പരുക്കേറ്റിരുന്നു. എല്ലാ തരത്തിലുള്ള അക്രമങ്ങളെയും നിരസിക്കുന്നതായി സൗദി അറേബ്യ
പറഞ്ഞു.