പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

0
samakalikamalayalam 2025 09 04 wbty25tc sherly vasu

കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

ഷൊർ‌ണൂർ സൗമ്യ വധക്കേസ് ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു.

തൊടുപുഴ സ്വദേശിനിയാണ്.1981 ലാണ് ഡോക്ടറായി സേവനം ആരംഭിക്കുന്നത്. 2016 ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരിക്കെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *