HMPV വൈറസ് : ബാംഗ്ളൂരിൽ രണ്ടാമതൊരു കുട്ടിക്കും വൈറസ് രോഗ ബാധ
ബാംഗ്ലൂർ : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കർണാടകയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ബാധിച്ച രണ്ടുകുട്ടികളെ കണ്ടെത്തി. ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് രണ്ട് കേസുകളും കണ്ടെത്തിയത്. എട്ടുമാസം പ്രായമുള്ള രോഗബാധ കണ്ടെത്തിയത്തിനു പിന്നാലെ മറ്റൊരു മൂന്നുവയസ്സുകാരിയിലും അണുബാധകണ്ടെത്തിയത് . പനിയും ശ്വാസതടസ്സവും അനുഭവപ്പെടുത്തിയതിനെ തുടർന്നാണ് രണ്ടു കുട്ടികളെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
“രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഐസിഎംആർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഒന്നിലധികം ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്,” ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.
കേസുകളിൽ അസാധാരണമായ വർദ്ധനവില്ലെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ പൂർണ സജ്ജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്യാൻ മന്ത്രാലയം ശനിയാഴ്ച സംയുക്ത മോണിറ്ററിംഗ് ഗ്രൂപ്പ് യോഗം നടത്തിയിരുന്നു.