ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാസേന

0

ദില്ലി : കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചിൽ ആരംഭിച്ചു . പൂഞ്ചിൽ 12 ഇടങ്ങളിലാണ് സംസ്ഥാന അന്വേഷണം ഏജൻസി പരിശോധന നടത്തിയത് . യുപിയിൽ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ രണ്ട് പേർ പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട് .

ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായി തെരച്ചിൽ കൂടൂതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. നാല് ഭീകരർക്കായി തുടങ്ങിയ സൈനിക നടപടിയിൽ രണ്ട് ഭീകരരെ ഇതുവരെ വധിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന സെയ്ഫുള്ള എന്ന ഭീകരന്റെ സംഘത്തെയാണ് സേന ലക്ഷ്യമിട്ടിരുന്നത് . എന്നാൽ ഏറ്റുമുട്ടലിനിടെ ഭീകരർ രണ്ട് സംഘങ്ങളായി തിരിഞ്ഞുവെന്നാണ് സേന വ്യക്തമാക്കുന്നത്.

ഹെലികോപ്ടർ ഉപയോഗിച്ച് വന മേഖലയിലും നീരിക്ഷണം തുടരുകയാണ്. രണ്ടാമത്തെ സംഘത്തിനായി ഇവിടുത്തെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ പരിശോധന തുടരുകയാണ്. ത്രാലിലെ ഷീരാബാദിലും ഭീകരർക്കായി തെരച്ചിൽ തുടങ്ങി. പൂഞ്ചിൽ ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവരെ കേന്ദ്രീകരിച്ച് 12 ഇടങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസി പരിശോധന തുടരുകയാണ്. നേരത്തെ ജമ്മുകശ്മീരിലെ 200 ഇടങ്ങളിൽ ഏജൻസി പരിശോധന നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *