‘സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ നല്‍കണം’; പുതിയ ഹര്‍ജി സമര്‍പ്പിച്ച് സർക്കാർ

0

കൊല്‍ക്കത്ത: ആർ‌ജി കർ ആശുപത്രിയിലെ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ,മരണം വരെ ജീവപര്യന്തം ശിക്ഷ പോരാ, പ്രതി സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ കൊല്‍ക്കത്ത ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു.
വിധിക്ക് വന്നതിനു ശേഷം ഡോക്‌ടര്‍മാരുടെ സംഘടന ഉള്‍പ്പെടെ പലരും പ്രതിഷേധവും അമർഷവുമായി മുന്നോട്ട് വന്നിരുന്നു. സിബിഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നും, പ്രതിയുടെ ശിക്ഷ ജീവപര്യന്തമായി കുറയാൻ ഇത് കാരണമായെന്നും സര്‍ക്കാരിനും പങ്കുണ്ടെന്നുമുള്ള തരത്തില്‍ ആരോപണം ഉയർന്നു.

കേസിൽ സഞ്ജയ് റോയിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച സിയാല്‍ദ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. സിയാല്‍ദ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി അനിർബൻ ദാസ് തിങ്കളാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കോടതിയുടെ അനുമതി തേടി അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ചൊവ്വാഴ്‌ച രാവിലെ ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് എംഡി ഷബ്ബാർ റാഷിദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *