യാത്രക്കാരോടും ഉദ്യോഗസ്ഥരോടും മോശമായ പെരുമാറ്റം : കണ്ടക്ടർക്ക് സ്ഥലം മാറ്റം

കൊല്ലം : കെഎസ്ആർടിസി യൂണിയൻ നേതാവും കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീൺ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി യാത്രക്കാരോടും ഉന്നത ഉദ്യോഗസ്ഥരോടും വളരെ മോശമായി പെരുമാറുന്നത് പ്രവീണിന്റെ സ്ഥിരം പതിവാണ് പ്രവീണിനെതിരെ ലഭിക്കുന്ന പരാതികൾ പ്രവീണിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം മന്ദഗദിയിലാണ് നടക്കുന്നത്. യാത്രക്കാരിയായ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതും ഒരു റിട്ട: പോലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയത് ഉൾപ്പെടെ നിരവധി പരാതികളാണ് പ്രവീണിനെതിരെയുള്ളത്.
എന്നാൽ പല പരാതികളുടെയും അന്വേഷണം പൂർത്തിയാക്കിയിട്ടുമില്ല ഉദ്യോഗസ്ഥർക്കെതിരെ മോശമായി പെരുമാറുന്ന പ്രവീൺ ബാബു പല ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട് ഇതിന്റെയൊക്കെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണ്ണൂരിലേക്ക് മാറ്റിയിരിക്കുന്നത്.പ്രവീൺ ബാബു പ്രവർത്തിക്കുന്ന സംഘടനയിലെ മറ്റ് തൊഴിലാളികൾക്കെതിരെ കെഎസ്ആർടിസിയിൽ ലഭിക്കുന്ന പരാതികളിലും പ്രവീൺ ഇടപെടുകയും അന്വേഷണം മന്ദഗതിയിൽ ആക്കുകയും ചെയ്യുന്നതായി പല ജീവനക്കാരും പറയുന്നു.