അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ ഇടിച്ചിട്ട് പന്നി
പാലക്കാട്: പാലക്കാട് വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ് ആദിത്യൻ.പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.