പീപ്പിൾസ് ആർട്ട് സെന്ററിന്റെ ഓണാഘോഷവും പുരസ്‌ക്കാര ദാനവും
മുംബൈ: വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ മുംബൈ മലയാളികൾക്കും മറുഭാഷക്കാർക്കും സമ്മാനിച്ച പീപ്പിൾസ് ആർട്ട് സെന്ററിന്റെ ആയിരത്തി അറുപത്തിയൊന്നാമത് പരിപാടി – കലാഭവൻ മണി സ്‌മാരക പുരസ്‌ക്കാര ദാനവും ,ഓണാഘോഷവും ഇന്ന് ചെമ്പൂർ റെയിൽവേസ്റ്റേഷനു സമീപമുള്ള ഫൈൻ ആർട്സ് ഹാളിൽവൈകുന്നേരം 7 മണിക്ക് നടക്കും.
വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ .വി .ആനന്ദ ബോസ് മുഖ്യാതിഥിയായി പങ്കെടുക്കും .രജീഷ് മുളവക്കാടും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് ഹാസ്യപരിപാടികൾ എന്നിവ ആഘോഷത്തിൻ്റെ ഭാഗമായിരിക്കും . കലാഭവൻ മണി സ്‌മാരക പുരസ്‌ക്കാരങ്ങൾ സിനിമാതാരം ലാൽ ,സുനീഷ് വരനാട് ,ഉണ്ണിരാജ് ചെറുവത്തൂർ ,കൊല്ലം സിറാജ് ,ദേവരാജൻ കോഴിക്കോട് എന്നിവർ സ്വീകരിക്കും.
(പ്രവേശനം പാസ്സുകളിലൂടെ നിയന്ത്രിച്ചിരിക്കുന്നു)