പഞ്ചാരക്കൊല്ലി നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട് : പഞ്ചാരക്കൊല്ലി നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തി . ദൗത്യസേന നടത്തിയ തിരച്ചലിലാണ് ഇന്ന് പുലർച്ചെ 2 .30 ന് കഴുത്തിലും ശരീരഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളോടെ ജഡം കണ്ടത് . പഴക്കം ചെന്ന മുറിവുകളാണ് മരണത്തിന് കാരണമെന്നു സംശയിക്കുന്നു .7 വയസ്സുപ്രായമുള്ള പെൺകടുവയാണ് മരിച്ചതെന്ന് ചീഫ് വെറ്റിനറി സർജൻ ഡോ .അരുൺ സക്കറിയ .കുപ്പാടി വന്യജീവി ചികിത്സാ കേന്ദ്രത്തിൽ വെച്ച് കടുവയുടെ പോസ്റ്റുമാർട്ടം നടക്കും..
കടുവയെ നരഭോജിയായി,സർക്കാർ പ്രഖ്യാപിക്കുകയും ദുരന്തപരിഹാര നിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.അതോടൊപ്പം പഞ്ചാരക്കൊല്ലി പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും പോലീസിൽ ഷാർപ്പ് ഷൂട്ടർമാരെ ഉൾപ്പെടുത്തി 8 അംഗങ്ങൾ വീതമുള്ള പത്ത് ദൗത്യ സംഘത്തെയും കടുവയെ കൊല്ലാനായി സർക്കാർ നിയോഗിച്ചിരുന്നു.