പാകിസ്ഥാന്റെ യുദ്ധശേഷി വെറും നാലു ദിവസത്തേക്ക് മാത്രം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ, ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ വെറും നാലു ദിവസത്തേക്കുള്ള യുദ്ധശേഷി മാത്രമേ പാകിസ്ഥാന് ഉള്ളൂവെന്ന് റിപ്പോര്‍ട്ട്. വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമമാണ് പാക് സൈന്യം നേരിടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനും ഇസ്രയേലുമായി അടുത്തിടെ നടത്തിയ ആയുധ ഇടപാടുകളാണ് പാകിസ്ഥാന്റെ വെടിക്കോപ്പുകളുടെ ക്ഷാമത്തിന് പ്രധാന കാരണം. ഇതുമൂലം പാകിസ്ഥാന്റെ ആയുധശേഖരം ഗണ്യമായി കുറഞ്ഞു.
കാലഹരണപ്പെട്ട ഉല്‍പാദന സൗകര്യങ്ങളും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും മൂലം,സൈന്യത്തിന് വെടിക്കോപ്പുകള്‍ വിതരണം ചെയ്യുന്ന പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ബുദ്ധിമുട്ടുകയാണ്. തല്‍ഫലമായി, വെടിക്കോപ്പ് സംഭരണം കാര്യക്ഷമമല്ല. അതുകൊണ്ടുതന്നെ ഏറ്റുമുട്ടലുണ്ടായാല്‍ 96 മണിക്കൂര്‍ മാത്രമേ പാക് സൈന്യത്തിന് ചെറുത്ത് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കരുത്തരായ ഇന്ത്യന്‍ സൈന്യത്തിനെതിരെ പാകിസ്ഥാന്‍ സൈന്യം പീരങ്കികളെയും കവചിത യൂണിറ്റുകളെയും ആശ്രയിക്കുന്നു. എന്നാല്‍ M109 ഹോവിറ്റ്സറുകള്‍ക്ക് മതിയായ 155mm ഷെല്ലുകളോ BM21 സിസ്റ്റങ്ങള്‍ക്ക് 122mm റോക്കറ്റുകളോ ഇല്ലെന്നത് പ്രതിസന്ധിയാണ്