ഞങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കാം: പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത്യ പിന്മാറിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാണ് എന്നാണ് ഖവാജ ആസിഫ് പറഞ്ഞത്. ഇന്ത്യ വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയോട് ശത്രുതാപരമായ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ മാത്രമേ പ്രതികരിക്കൂ. ഇന്ത്യ പിന്മാറിയാല്‍ ഞങ്ങളും സംഘര്‍ഷം അവസാനിപ്പിക്കും ഖവാജ ആസിഫ് പറഞ്ഞു. പാകിസ്താന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സായുധ സേന സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്.