പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം

ഇന്ത്യയുടെ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം ഡോൺ. റഹിം യാർ ഖാൻ വ്യോമതാവളമാണ് തകർന്നത്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചെന്നും പാകിസ്താൻ പറയുന്നു. പാക് വ്യോമതാവളം തകർത്തത് ഇന്ത്യൻ സൈന്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നെങ്കിലും പാകിസ്താൻ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും തിരിച്ചടിയിൽ വൻ നാശനഷ്ടമാണുണ്ടായതെന്നും റിപോർട്ടിൽ പറയുന്നു.
ശനിയാഴ്ച പുലർച്ചെ 4.15 ഓടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്താന്റെയും യു എ ഇയുടെയും സൗഹൃദത്തിന്റെയും ചിഹ്നമായാണ് വിമാനത്താവളം കരുതുന്നത്. ആക്രമണത്തെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണർ പാകിസ്താനിലെ യു എ ഇ എംബസിയിലും അറിയിച്ചിട്ടുണ്ട്. പാകിസ്താന്റെ ഏവിയേഷൻ നെറ്റ്വർക്കിൽ നിർണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്നത്.