ഓണം മേള , കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ആരംഭിച്ചു

0
KHADI

കണ്ണൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേള   കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ തുടക്കമായി.

മേള നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു., ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ആദ്യ വില്‍പന നടത്തി.

ജെൻ-സി, ജെൻ-ആൽഫ തലമുറകളെ ആകർഷിക്കുന്ന രീതിയിൽ ഖാദി ഉൽപ്പന്നങ്ങൾ നവീകരിക്കാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.
ഡോക്ടർമാർക്കും, നേഴ്സുമാർക്കും, അഭിഭാഷകർക്കും വേണ്ടിയുള്ള കോട്ടുകൾ ഖാദിയിൽ നിർമ്മിച്ച് പുതിയ സാധ്യതകൾ തേടുന്നത് വലിയൊരു മാറ്റമാണ്. ഖാദിയുടെ പുതിയ ഉൽപ്പന്നമായ സ്ലിംഗ് ബാഗിന്റെ പ്രകാശനവും നിർവഹിച്ചു. ഓരോ മലയാളിയുടെയും പിന്തുണ ഈ പ്രസ്ഥാനത്തിന് കരുത്താകുമെന്നും ഷംസീര്‍ പറഞ്ഞു. ഖാദി ബോർഡ് വൈസ് ചെയർമാൻ  പി. ജയരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഖാദി ഉതപന്നങ്ങളായ സില്‍ക്ക, കോട്ടണ്‍ സാരി, ബെഡ്ഷീറ്റ്, മുണ്ട്, ചൂരല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ മേളക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും.

മെഗാ സമ്മാനമായി ടാറ്റാ ടിയാഗോ ഇ.വി കാർ, രണ്ടാം സമ്മാനം ഓരോ ജില്ലയ്ക്കും ബജാജ് ഇ.വി സ്‌കൂട്ടർ, മൂന്നാം സമ്മാനമായി 50 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. ജില്ലയില്‍ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3000/ രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.

ഉത്പന്നങ്ങള്‍ക്ക് മുപ്പത് ശതമാനം ഗവ: കിഴിവുണ്ട്. ഇന്നലെ നടന്ന ഉദ്ഘാടന പരിപാടിയില്‍  ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ 1000/ രൂപയുടെ തുണിത്തരങ്ങള്‍ സമ്മാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *