ഒഡിഷ സംഭവം : “പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി” :രാഹുൽ ഗാന്ധി

ന്യുഡൽഹി : ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ ആരോപിച്ചു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുൽ ആരോപിച്ചു. ”
“ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണ് . പ്രധാനമന്ത്രി മൗനം പാലിക്കുന്നു, നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യo” രാഹുൽ പറഞ്ഞു.
അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ഇന്നലെ രാത്രി 11.45ഓടെയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റപെൺകുട്ടി ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.