പൂർണ്ണമായും വഴിമുടക്കിയുള്ള ഘോഷ യാത്രവേണ്ട : SPമാർക്ക്DGPയുടെ സർക്കുലർ
തിരുവനന്തപുരം : ഉത്സവങ്ങളുടെയോ മറ്റു ആഘോഷങ്ങളുടെ ഘോഷയാത്രയോ കടന്നുപോകുമ്പോൾ ഒരുകാരണവശാലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടാൻ പാടില്ല. ക്ഷേത്രം ഭാരവാഹികൾ
ഉത്സവ ഘോഷയാത്രയുള്ള ദിവസങ്ങളിൽ റോഡിന്റെ ഒരുവശം ഗതാഗത ത്തിനായി തുറന്നിടുന്നുണ്ടെന്ന് ഉറപ്പാക്കിയില്ലെങ്കിൽ നടപടിയുണ്ടാകും.SP മാർക്ക് DGPയുടെ സർക്കുലർ.
2011-ലെ കേരള പൊതുവഴി (സമ്മേളനങ്ങളുടെയും, ഘോഷയാത്രകളുടെയും നിയന്ത്രണം) ചട്ടത്തിലെ വ്യവസ്ഥ കൃത്യമായി പാലിക്കണമെന്ന് ഡി.ജി.പി. നിർദേശിച്ചു. ചട്ടത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ജനങ്ങൾക്ക് വഴിയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ട്. സെക്‌ഷൻ നാല് പ്രകാരം ഏതെങ്കിലും കച്ചവടം, സമ്മേളനം യോഗം, ഘോഷയാത്ര, പ്രകടനം എന്നിവ കാരണം പൊതു വഴി തടസ്സപ്പെടുത്തുന്നത് നിരോധിച്ചിട്ടുണ്ട്.
സുപ്രിംകോടതിയും, ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികൾക്കനുസൃതമായി നിയമനിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം. ഇത് പാലിക്കാത്തതിനാൽ ഡി.ജി.പി. അടക്കം പ്രതികളായി കോടതിയലക്ഷ്യ ഹർജി വരുന്നുണ്ട്.
റോഡിൻ്റെ ഒരു വശത്തു കൂടി ഗതാഗതം സുഗമമായി അനുവദിച്ച് മാത്രം ഘോഷ യാത്രയ്ക്ക് അനുമതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചു.