കാണ്മാനില്ല
മുംബൈ : ഈ ഫോട്ടോയിൽ കാണുന്ന സോമൻ എന്ന വ്യക്തിയെ ജനുവരി ഒന്നാം തീയതി മുതൽ കാണാതായതായി മകൻ ജയ്സൺ അറിയിക്കുന്നു. ഡോംബിവ്‌ലി വിഷ്ണുനഗർ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി ഡോംബിവ്‌ലി ഈസ്റ്റ് ,കമ്പൽപാടയിൽ മോഡൽ കോളേജിന് സമീപം താമസിച്ചുവന്നിരുന്ന ഇദ്ദേഹം അടുത്തകാലത്ത് മകൻ ജോലിചെയ്‌തിരുന്ന കൽവയിലേക്ക് താമസം മാറിയിരുന്നു.
ഓർമ്മക്കുറവിൻ്റെ ബുദ്ധിമുട്ടുള്ള വ്യക്തിയാണ്.കാണാതായതിനു ശേഷം ഡോംബിവ്‌ലി കമ്പൽപാഡ ഭാഗത്ത് ഇദ്ദേഹത്തെ കണ്ടവരുണ്ട്.
ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
താഴെക്കാണുന്ന നമ്പറിലോ വിളിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.
റജി ജോസഫ് : 9372632109
പ്രിൻസി റജി : 8169910701