മന്ത്രി പി.രാജീവിൻ്റെ വൈക്കത്തെ വീട്ടുവളപ്പിൽ കൃഷി സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിനു തുടക്കമായി.

0
MINISTER RAJEEV

വൈക്കം: ജൈവകൃഷിയിൽ മാതൃക തീർക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ വൈക്കത്തെ വീട്ടുവളപ്പിൽ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിനു തുടക്കമായി.കൃഷി വകുപ്പ് കോട്ടയം ജില്ല, വൈക്കം ബ്ലോക്ക്, നഗരസഭ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗയി വൈക്കം കെ വി കനാൽ കരയിലെ മന്ത്രിയുടെ വീടായ ഹൃദ്യഹരിതത്തിൻ്റെ വളപ്പിലാണ് കൃഷിനടത്തുന്നത്.കൃത്യത ജലസേചന കൃഷിരീതിയാണ് ഇവിടെനടപ്പാക്കുന്നത്. മാന്ത്രിയുടെഭാര്യയും അധ്യാപികയുമായ വാണികേശ്വരിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം സ്ഥലത്ത് സമ്മിശ്ര കൃഷി വിജയകരമായി നടത്തിയിരുന്നു.

കൃഷിയിലെ വിജയത്തിൻ്റെ അനുഭവ സമ്പത്തുമായാണ് മന്ത്രിയും കുടുംബവും കൃഷി വിപുലമാക്കുന്നത്. സമഗ്രപച്ചക്കറി ഉൽപാദന യജ്ഞം, കൃത്യത ജലസേചന കൃഷി, എടിഎംഎ ഡെമോൺസ്ട്രഷൻ, മഴമറ, കേരരക്ഷാവാരം,തെങ്ങിൻ തടത്തിൽ പയർ വിതയ്ക്കൽ തുടങ്ങിയവ കൃഷിടയത്തിൽ നടന്നു. ജൈവ കൃഷി രീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറി സ്കൂളുകളിലും വൃദ്ധ സദനങ്ങളിലും മറ്റും ഭക്ഷണമൊരുക്കാൻ നൽകുമെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി തൈകൾ നട്ട് മന്ത്രി പി.രാജീവ് കൃഷി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേ ഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രിൻ സിപ്പൽ കൃഷി ഓഫീസർ സി.ജോജോസ് പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, സി പി എം ഏരീയ സെക്രെട്ടറി പി.ശശിധരൻ, നഗരസഭ കൗൺസലർമാരായ സിന്ധു സജീവൻ,രാജശ്രീ, എബ്രഹാം പഴയകടവൻ, അശോകൻ വെള്ളവേലി, എം.സുജിൻ, കൃഷിവകുപ്പ് ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥർ, വൈക്കം നഗരസഭ കൃഷി അസിസ്റ്റൻ്റ് മെയ്സൺ മുരളി തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *