മന്ത്രി എം.ബി.രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
ബത്തേരി : മന്ത്രി എം.ബി.രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൈചൂണ്ടി സംസാരിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുകയാണു രാജേഷ്. വിമർശനങ്ങളെ അദ്ദേഹം അസഹിഷ്ണുതയോടെയാണു നേരിടുന്നത്. ബത്തേരിയിൽ കെപിസിസി ക്യാംപ് എക്സികുട്ടീവിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സതീശൻ. ആമയിഴഞ്ചാൻ തോട് വിഷയം ഉണ്ടാകുന്നതിനു മുൻപുതന്നെ ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ചു. എന്നാൽ നടപടി സ്വീകരിക്കാൻ സർക്കാർ തയാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.