‘വസായ് സൻസ്കൃതി’ യുടെ പ്രകാശനം മന്ത്രി ഗണേഷ് നായിക് നിർവ്വഹിച്ചു

മുംബൈ: വസായ് – വിരാർ പ്രാദേശിക വാർത്തകൾ ഉൾപ്പെടുത്തികൊണ്ട് മറാത്തിഭാഷയിൽ പ്രസിദ്ധീകരിക്കുന്ന “വസായ് സൻസ്കൃതി” എന്ന ചെറുപത്രത്തി (tabloid)ൻ്റെ പ്രകാശന കർമ്മം എക്സിക്യൂട്ടീവ് എഡിറ്റർ കെ ബി ഉത്തം കുമാർ മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗണേഷ് നായിക്കിന് നൽകി നിർവഹിച്ചു.
തദവസരത്തിൽ പാൽഖർ എം എൽ എ രാജേന്ദ്ര ഗാവിത്,മറ്റ് ബിജെപി നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
മഹാരാഷ്ട്ര സർക്കാറിൻ്റെ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്തകൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്ന് കെ ബി ഉത്തം കുമാർ അറിയിച്ചു.ആഴ്ച്ചയിലെ എല്ലാ തിങ്കളാഴ്ചയുമാണ് പത്രം പ്രസിദ്ധീകരിക്കുക.
കഴിഞ്ഞ 30 വർഷമായി മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമാണ് മലയാളിയായ കെ ബി ഉത്തംകുമാർ . കലാ സാഹിത്യ സാംസ്ക്കാരിക സംഘടനയായ ‘പ്രതീക്ഷ ട്രസ്റ്റി’ൻ്റെ ചെയർമാൻ കൂടിയാണ് അദ്ധേഹം .