മന്ത്രി രവീന്ദ്രചവാൻ്റെ ജന്മദിനം ആഘോഷമാക്കി പ്രവർത്തകർ
ഡോംബിവലി: ഡോംബിവലി എംഎൽഎ യും സംസ്‌ഥാന ക്യാബിനറ്റ് മന്ത്രിയുമായ രവീന്ദ്രചവാൻ്റെ അമ്പത്തതിനാലാമത് ജന്മദിനം ആഘോഷമാക്കി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകരും അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികളും. ഡോംബിവ്‌ലിയിലെ ബിജെപി ആസ്ഥാനത്തൊരുക്കിയ പ്രത്യേക വേദിയിൽ ആശംസകൾ അർപ്പിക്കാൻ വിവിധഭാഗങ്ങളിൽ നിന്നായി നിരവധിപേർ എത്തിച്ചേർന്നു.ജന്മദിനത്തോടനുബന്ധിച്ച് ഡോംബിവ്‌ലിക്കർ പ്രതിഷ്ഠാൻ ശാസ്ത്രീ നഗർ ആശുപത്രിയ്ക്ക് നൂതനമായ എക്സ്റേ മെഷീൻ ചവാൻ്റെ സാന്നിധ്യത്തിൽ സമ്മാനിച്ചു.
പ്രദേശത്തെ വൃദ്ധാശ്രമങ്ങളിലും അനാഥാലയങ്ങളും സന്ദർശിച്ച ചവാൻ അവർക്ക് സാമ്പത്തിക സഹായം നൽകി. ഡോംബിവ്‌ലിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത്, ദേശ -ഭാഷ -രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം നിലനിർത്തുന്നതുകൊണ്ട് തന്നെ രവീന്ദ്ര ചവാൻ്റെ ജന്മദിനം ഡോംബിവ്‌ലിയുടെ ആഘോഷമായി മാറി .
കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഭാരവാഹികളും അദ്ദേഹത്തെ കണ്ട് സമാജത്തിനുവേണ്ടി ജന്മദിനാശംസകൾ നേർന്നു.