യാത്രക്കാരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം: കൂടുതൽ സര്‍വീസുകളുമായി കൊച്ചി മെട്രോ

0

കൊച്ചി: ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് തീരുമാനം. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്‌ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാലാണ് കെഎംആര്‍എല്‍ സര്‍വീസുകള്‍ കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്. 2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്‌ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു.

കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ, കെഎംആർഎൽ അതിന്റെ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടികൾ തുടങ്ങിയതായി അറിയിച്ചു. നിലവിൽ രാവിലെ 8:00 മണി മുതൽ 10:00 മണി വരെയും വൈകുന്നേരം 4:00 മണി മുതൽ 7:00 മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഹെഡ് വേ 7 മിനിറ്റും 45 സെക്കൻഡണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഈ ഹെഡ് വേ വെറും 7 മിനിറ്റായി ചുരുങ്ങും.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വയഡക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ മെട്രോ യാത്രയുടെ മുഖംതന്നെ മാറുമെന്ന പ്രതീക്ഷയിലാണ് കൊച്ചി

Spread the love

Leave a Reply

Your email address will not be published. Required fields are marked *