ഡോംബിവ്‌ലിയിലെ MIDCഎയറോസോൾ കമ്പനി വളപ്പിൽ വൻ തീപിടുത്തം (VIDEO)

മുംബൈ : ഡോംബിവ്‌ലിയിലെ എംഐഡിസിയിലുള്ള എയറോസോൾ (Aerosol )കമ്പനി വളപ്പിൽ വൻ തീപിടുത്തം . വിവരം ലഭിച്ചയുടനെ എത്തിച്ചേർന്ന അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കി .
തീപിടുത്തം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല .തുണി നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്.
കഴിഞ്ഞ വർഷം സോണാർപാഡയിലെ എം.ഐ.ഡി.സി. ഫേസ് -02 ലെ ആംബർ കെമിക്കൽ കമ്പനിയിലെ സ്ഫോടനത്തെത്തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനത്തിന്റെ ഫലമായി തൊട്ടടുത്തുള്ള നിരവധി കെട്ടിടങ്ങളുടെ ഗ്ലാസ് ജനാലകൾതകർന്നിരുന്നു.
ആവർത്തിച്ചുണ്ടാകുന്ന ഇത്തരം അപകടങ്ങൾ പരിസരവാസികളിൽ വലിയ ഭീതിയുണ്ടാക്കിയിരിക്കയാണ്.