മൻ കീ ബാത്തിൽ ആലപ്പുഴയെ പരാമർശിച്ച് പ്രധാനമന്ത്രി

0
Untitled design 22

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കീ ബാത്തിൽ ആലപ്പുഴയിലെ മാന്നാറിനെക്കുറിച്ചും മാഹിയെ കുറിച്ചും പരാമർശം. ഐഎൻഎസ് മാഹി നാവികസേനയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് പറയുമ്പോഴാണ് അതിന്റെ പേരിനെക്കുറിച്ച് മോദി പരാമർശിച്ചത്. സമ്പന്നമായ ചരിത്ര പൈതൃകം ഉള്ള മാഹി എന്ന സ്ഥലത്തിന്റെ പേരാണ് കപ്പലിന് നൽകിയതെന്നും, ആലപ്പുഴയിലെ മാന്നാറിൽ നിന്നുള്ള പിച്ചള ഉരുളിയാണ് താൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചുവെന്നും  മോദി പറഞ്ഞു. ഐഎൻഎസ് മാഹി നാവികസേനയിൽ ഉൾപ്പെടുത്തിയത് കഴിഞ്ഞാഴ്ചയാണ്. ഈ പേര് അതിനു നൽകിയപ്പോൾ മലബാർ മേഖലയിലെ ജനങ്ങൾ ഏറെ സന്തോഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാരിയിൽ ആണ് ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം സ്ഥിതി ചെയ്യുന്നതെന്നും മോദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *