മലപ്പുറത്ത് സ്വകാര്യ ബസിൽ വയോധികന് ക്രൂരമർദനം
മലപ്പുറം : സ്വകാര്യ ബസിൽ വയോധികന് ക്രൂരമർദനം. മാറാമ്പറ്റക്കുന്ന് സ്വദേശിയായ ഹംസയ്ക്ക് (66) ആണ് മർദനമേറ്റത്. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. ഹംസയുടെ മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റു. മൂക്കിന് പൊട്ടലുണ്ടായി. തലയ്ക്ക് ക്ഷതമേറ്റു. നിലവിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഹംസ. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് ബസിൽവെച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. അൽപ്പം മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് ഹംസയെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ക്രൂരമർദനത്തിന് ശേഷം ഹംസയെ കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദിക്കുകയായിരുന്നു.
