നിയമസഭാ തെരഞ്ഞെടുപ്പ്: 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ്സ് പ്രഖ്യാപിച്ചു :
അന്തിമ പട്ടിക രാത്രിയോടെ ...
മുംബൈ: മഹാരാഷ്ട്രയിൽ നവംബർ 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ഇന്ന് (2024 ഒക്‌ടോബർ 26) കോൺഗ്രസ് പുറത്തിറക്കി.
വ്യാഴാഴ്ച (ഒക്‌ടോബർ 24 )പ്രഖ്യാപിച്ച ആദ്യപട്ടികയിൽ 48 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്.. ഇതോടെ 71 സ്ഥാനാർത്ഥികളെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു കഴിഞ്ഞു.ആദ്യ പട്ടികയിൽ 25 എംഎൽഎമാരെ നിലനിർത്തിയിരുന്നു.
സക്കോലിയിൽ നിന്ന് നാനാ പടോളെയും കരാഡ് സൗത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ബ്രഹ്മപുരിയിൽ നിന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡെട്ടിവാറും മത്സരിക്കും.
ജൽന അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നിലനിർത്തിയ ഏക സിറ്റിംഗ് എംഎൽഎ കൈലാഷ് ഗോരന്ത്യാലാണ്.
മുംബൈയിൽ, പാർട്ടി മൂന്ന് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു:
ഗണേഷ് കുമാർ യാദവ് സയൺ -കോളിവാഡ, യശ്വന്ത് സിംഗ് -ചാർകോപ്പ്, കാലു ബധേലിയ -കാന്തിവാലി ഈസ്റ്റ്ൽ മത്സരിക്കും .
വെർസോവ, ബാന്ദ്ര വെസ്റ്റ്, വിലെ പാർലെ, കൊളാബ, അണുശക്തി നഗർ തുടങ്ങി മുംബൈ സീറ്റുകളിലെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കോൺഗ്രസും ശിവസേനയും തമ്മിൽ മുമ്പ് തർക്കമുണ്ടായ രണ്ട് സീറ്റുകളിലേക്കുള്ള നാമനിർദ്ദേശങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു: നാഗ്പൂർ സൗത്തിലേക്ക് ഗിരീഷ് പാണ്ഡവ്, കാംതി മണ്ഡലത്തിലേക്ക് സുരേഷ് ഭോയാർ. കൂടാതെ, സാവ്നർ സീറ്റിലേക്ക് അനുജ കേദാറിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. കോടികളുടെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനായ മുതിർന്ന നേതാവ് സുനിൽ കേദാറിൻ്റെ ഭാര്യയാണ് അനുജ .
നിലവിലുള്ള സീറ്റ് വിഭജന വിയോജിപ്പുകൾ പരിഹരിക്കുന്നതിനായി, മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറട്ട് ഇന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയെ കാണും.
മഹാ വികാസ് അഘാഡി (എംവിഎ) സഖ്യ പങ്കാളികൾ ഓരോ പാർട്ടിക്കും 85 സീറ്റുകൾ വീതം നൽകാൻ സമ്മതിച്ചു, ശേഷിക്കുന്ന 33 സീറ്റുകളുടെ കാര്യത്തിൽ തീരുമാനങ്ങൾ തീർപ്പാക്കിയിട്ടില്ല. മൂന്നുദിവസത്തെ ചർച്ചകൾ നടന്നിട്ടും ഇതുവരെ സമവായത്തിലെത്താൻ സാധിച്ചിട്ടില്ല.
” ഒരുമിച്ചു പോരാടും “- രമേശ് ചെന്നിത്തല:
മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ ഭിന്നതകളൊന്നുമില്ലെന്നും അതിൻ്റെ ഘടകകക്ഷികൾക്കിടയിലുള്ള അന്തിമ സീറ്റ് പങ്കിടൽ ക്രമീകരണം ശനിയാഴ്ച (2024 ഒക്‌ടോബർ 26) വൈകുന്നേരത്തോടെ പുറത്തുവരുമെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള പാർട്ടിനേതാവ് രമേശ്‌ചെന്നിത്തല പറഞ്ഞു.വെള്ളിയാഴ്ച നടന്ന പാർട്ടി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച രമേശ് ചെന്നിത്തല, മഹാരാഷ്ട്രയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ ഒരുമിച്ച് പോരാടും. എംവിഎ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ അഴിമതി സർക്കാരിനെ പുറത്താക്കാൻ ആളുകൾ തയ്യാറാണ്എന്നും പറഞ്ഞു.
“എംവിഎ സർക്കാർ രൂപീകരിക്കും ” നാനാ പടോലെ
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ എംവിഎ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും എംവിഎ പൂർണ ഭൂരിപക്ഷമുള്ള സർക്കാർ രൂപീകരിക്കുമെന്നും പിസിസി അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.
“ഞങ്ങൾ, എംവിഎ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരാൻ തയ്യാറായിയിരിക്കയാണ് ,” കെ.സി. വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു .