സഹോദരനെയും സഹോദര ഭാര്യയെയും കുത്തിക്കൊന്ന് യുവാവ്
മധ്യപ്രദേശ് : സ്വത്തുതർക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരനെയും സഹോദര ഭാര്യയെയും കുത്തിക്കൊന്ന് യുവാവ്. ഇരുവരുടെയും ചെറിയ മക്കള്‍ക്ക് മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കുടുംബത്തിന്റെ പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട് കൂലിപ്പണിക്കാരനായ ബാബ്ലു ചൗധരിയും ഇയാളുടെ മൂത്ത സഹോദരന്‍ സഞ്ജയും മാസങ്ങളായി തര്‍ക്കത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
