മദനിയെ ഐസിയുവിലേക്ക് മാറ്റി

0
MADNI

കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. ആശങ്കപ്പെടാനില്ല എന്നാണ് മെഡിക്കല്‍ ടീം അറിയിക്കുന്നത്.വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലും സന്ദര്‍ശക നിയന്ത്രണത്തിലും മൂന്ന് മാസമായി കഴിയുകയായിരുന്നു. രക്തസമ്മര്‍ദം കുറയുക, ഇടക്കിടക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ കണ്ടെതിനെ തുടര്‍ന്നാണ് മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന മഅ്ദനി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലം വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ വീട്ടില്‍ തുടരുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *