കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം കൈമാറി

0
KWT MONEY HELP

 

മന്ത്രി വി.എൻ. വാസവൻ വീടുകളിലെത്തി ധനസഹായം കൈമാറി

കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം ജില്ലക്കാരായ മൂന്നുപേരുടെയും വീടുകളിലെത്തി സർക്കാരിന്റെ ആശ്വാസധനം കൈമാറി സഹകരണ – തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ.
പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം, കുറിച്ചി മലകുന്നം കിഴക്കേടത്ത് ശ്രീഹരി പ്രദീപ്, പായിപ്പാട് പള്ളിക്കച്ചിറ കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് എന്നിവരുടെ വീടുകളിലെത്തിയാണ് ധനസഹായം കൈമാറിയത്. സർക്കാർ സഹായമായി 5 ലക്ഷം, വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്.
സ്റ്റെഫിൻ ഏബ്രഹാമിന്റെ മാതാപിക്കളായ സാബു ഏബ്രഹാം, ഷേർലി സാബു, ശ്രീഹരിയുടെ മാതാപിതാക്കളായ പി.ജി. പ്രദീപ്, ദീപ കെ. നായർ, ഷിബു വർഗീസിന്റെ ഭാര്യ റോസി തോമസ് എന്നിവർക്കാണ് ധനഹായം മന്ത്രി കൈമാറിയത്. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. ടോമിച്ചൻ ജോസഫ്, എൻ. രാജു, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ടി. രഞ്ജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെന്റർ മാനേജർ കെ. ആർ. രജീഷ്, തഹസിൽദാർമാരായ പി.ജി. മിനിമോൾ, കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ യു. രാജീവ്
ലാലി മോൻ ജോസഫ്, റ്റി.പി. അജിമോൻ, വില്ലേജ് ഓഫീസർമാരായ ബിറ്റു ജോസഫ്, എം. സബീന, സെബാസ്റ്റ്യൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *