KSU ,SFI സംഘട്ടനം :മാള ഹോളി ഗ്രേസ് കോളജിൽ കലോത്സവം കലാപോത്സവമായി

തൃശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകള്‍ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മത്സരങ്ങൾ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതൽ തർക്കങ്ങളുണ്ടായിരുന്നു. മത്സരാർഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ തര്‍ക്കമാണ് എസ്‌എഫ്ഐ – KSU സംഘര്‍ഷത്തിലേക്ക് മാറിത്.കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ കടുത്തതോടെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാർഥികൾക്ക് നേരെ ലാത്തി വീശി. സംഘർഷത്തെ തുടർന്ന് ഇന്ന് സമാപിക്കേണ്ടിയിരുന്ന കലോത്സവം നിർത്തിവച്ചു.കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളായ ആശിഷ് (എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി), അഗ്നിവേശ്, നിരഞ്ജൻ, ജിതിൻ, അതുൽ കൃഷ്ണ എന്നിവരെ മാള ബിലിവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ആശിഷിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മത്സരാർത്ഥികളെ കൂടാതെ മത്സരം കാണാൻ വന്ന നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിപ്പു മുടക്കുമെന്ന് SFI സംസ്ഥാനസെക്രട്ടറി അറിയിച്ചു . പരിക്കേറ്റ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ആംബുലൻസിനെ ആക്രമിച്ച SFI വിദ്യാർത്ഥികൾക്ക് നേരെ പോലീസ് കേസെടുത്തു .ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ നോക്കിയാണ് കണ്ടാലറിയാവുന്ന വിദ്യാർത്ഥികൾക്ക് നേരെ കേസെടുത്തത് .