മറാത്തി ക്ലാസ്സുകൾക്ക് വിദ്യാരംഭം കുറിച്ച് കേരളീയസമാജം
പഠിക്കാനെത്തിയത് അച്ഛനമ്മമാരും മുത്തച്ഛനും മുത്തശ്ശിമാരും…
മുംബൈ :കേരളീയസമാജം ഡോംബിവ്‌ലിയുടെ മറാത്തി പഠനത്തിന് ആവശേകരമായ തുടക്കം .
സ്ത്രീകളും പുരുഷന്മാരുമായി പ്രായഭേദമന്യേ പഠിക്കാനെത്തിയത് നൂറിലധികം പേർ .
വിജയദശമി നാളിൽ ഔദ്യോഗികമായി സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ ഉദ്ഘാടനം ചെയ്ത പഠനക്ലാസ്സ്
ആരംഭിച്ചത് ഇന്നലെ ,(ഞായറാഴ്ച)യായിരുന്നു .രണ്ടു ബാച്ചുകളിലായാണ് ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നത്.
എല്ലാ ഞായറാഴ്ച്ചകളിലും ക്ലാസ്സുകൾ തുടരുമെന്നും ഇരുന്നൂറോളം പേർ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്നും ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.
മഹാരാഷ്ട്രയിൽ ജീവിക്കുന്ന മലയാളികൾക്ക് മറാത്തിഭാഷയിൽ അറിവുണ്ടാകുന്നത് നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുന്ന കാര്യമാണെന്നും ഭാഷയിലെ അഞ്ജത പല ഘട്ടങ്ങളിലും രക്ഷിതാക്കൾക്ക് വിനയായി മാറാറുണ്ടെന്നും സമാജം അംഗങ്ങളുടെ ആവശ്യാർത്ഥമാണ് ക്ലാസ്സുകൾ ആരംഭിച്ചിട്ടുള്ളതെന്നും ചെയർമാൻ വർഗ്ഗീസ് ഡാനിയൽ പറഞ്ഞു .
മറാത്തി ഭാഷയിൽ പണ്ഡിതയും കോളേജ് പ്രഫസറുമായ ഡോ. മാധുരിയാണ് അധ്യാപിക .
കൂടുതൽ വിവരങ്ങൾക്ക്: 9820886717 / സുരേഷ്ബാബു കെകെ (-സെക്രട്ടറി , കലാസാംസ്‌കാരികം)