പെൺമക്കളെക്കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ

0

പെൺമക്കളെക്കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഓസി എന്നറിയപ്പെടുന്ന ദിയയെക്കുറിച്ചായിരുന്നു ആദ്യത്തെ കുറിപ്പ്. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദിയെന്നായിരുന്നു ദിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു. കുടുംബത്തിലെ ആറ് പേരിൽ ഏറ്റവും ക്ഷമയുള്ള ആളാണ് ഹൻസികയെന്നും താരം പറയുന്നു. ‘‘ഇഷാനി: എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങനെ തന്നെ. നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ.. ഇഷാനി. വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല. പക്ഷേ എല്ലാം സാവധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ.

യാത്രകളിൽ ഹോട്ടലിൽ കയറിയാൽ നമ്മൾ കഴിച്ചു കഴിഞ്ഞാലും അവൾക്കായി കാത്തു നിൽക്കണം. മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷ്നിയെയും എനിക്ക് ഒരുപാടു ഇഷ്ടം, എല്ലാവർക്കും നന്മകൾ നേരുന്നു. ഹൻസിക: വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ..അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി ദിയ: ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *