തളിപ്പറമ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവം :ബന്ധുക്കൾ അറസ്റ്റില്‍

0

കണ്ണൂർ :വലിയരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ
ബന്ധുക്കളെ പോലീസ് അറസ്റ്റുചെയ്തു.
ചപ്പിലിവീട്ടിൽ അനീഷ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അനീഷിന്റെ വല്യച്ഛന്റെ അയൽവാസിയുമായ ച പ്പിലിപദ്മനാഭൻ (55), മകൻ ജിനൂപ് (25) എന്നിവരെ കുടിയാന്മല പോലീസ്‌ അറസ്റ്റ്‌ചെയ്തു.അനീഷിന്റെ വല്യച്ഛന്റെ മകനാണ് പദ്മനാഭൻ. മരണത്തിൽ സംശയം ഉണ്ടായതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ശനിയാഴ്ച രാത്രി ഒൻപത്‌ മണിയോടെയാണ് സ്വന്തം വീട്ടിൽനിന്ന് അനീഷ് ബന്ധുവിന്റെ വീട്ടിലേക്ക്‌ പോയത്‌. പദ്മനാഭന്റെ വീട്ടിൽ അച്ഛനും മകനും തമ്മിൽ ബഹളം ഉണ്ടാക്കുന്നുണ്ടെന്നും അന്വേഷിച്ച് വരട്ടെയെന്നും പറഞ്ഞാണ് പുറത്തിറങ്ങിയത്.റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയിൽ, കുടിയാന്മല ഇൻസ്‌പെക്ടർ ബിജോയ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയിൽ, കുടിയാന്മല ഇൻസ്‌പെക്ടർ ബിജോയ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
കണ്ണൂരിൽനിന്ന് ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി. ചോദ്യം ചെയ്യലിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *