ആലപ്പുഴയിൽ 15കാരൻ കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ സംസ്ഥാനത്ത് പലയിടത്തായി അപകടം . പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനും അപകടത്തിൽ പെട്ടു. ഇന്നലെ ആലപ്പുഴ കടലിൽ കാണാതായ 15കാരൻ്റെ മൃതദേഹം ഇന്ന് കരക്കടിഞ്ഞു.
ആലപ്പുഴയിൽ ഇന്നലെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോൺ (15) ന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ പുറക്കാട് തീരത്ത് അടിഞ്ഞത്. ഇന്നലെ വൈകുന്നേരം ആണ് എട്ടുപേര്‍ അടങ്ങുന്ന സംഘം കടലിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഏഴ് വിദ്യാർഥികൾ രക്ഷപ്പെട്ടിരുന്നു.