കായൽവാരത്ത് ആയുർവേദ ആശുപത്രിയുടെ കെട്ടിടം പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു
കൊല്ലം : കായൽവാരത്ത് ആയുർവേദ ആശുപത്രിയുടെ നവീകരിച്ച കെട്ടിടം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഡോ. ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. കുണ്ടറ ബാങ്ക് ഓഫ് ബറോഡയ്ക്കു സമീപമാണ് കായൽവാരത്ത് ആയുർവേദ ആശുപത്രിയുടെ നവീകരിച്ച കെട്ടിടം. റവ. ജേക്കബ് ജോൺ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുശീല, വാർഡ് അംഗം അനുജി ലൂക്കോസ്, ജോയി കണിയാംപറമ്പിൽ, ഡോ. മനോജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
