തദ്ദേശ തെരഞ്ഞെടുപ്പ്: മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി

0
Untitled design 39

ബംഗളൂരു :തദ്ദേശ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ബംഗളൂരുവിലുള്ള ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപമുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. വോട്ട് ചെയ്യാൻ മൂന്നുദിവസം ശമ്പളത്തോടുകൂടി അവധി നൽകണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഒന്നാംഘട്ടത്തിൽ വിധിയെഴുത്തും. തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകൾ രണ്ടാംഘട്ടത്തിലും വിധിയെഴുതും. ഡിസംബർ 14നാണ് വോട്ടെണ്ണൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *