കുർണൂലിൽ അപകടം: വ്യാപ്തി വർധിപ്പിച്ചത് സ്മാർട്ഫോണെന്ന് കണ്ടെത്തൽ

0
kaanoor bus accident

ഹൈദരാബാദ് : കുര്‍ണൂലില്‍ ബസിന് തീപിടിച്ചുള്ള അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് സ്മാർട്ഫോണെന്ന് കണ്ടെത്തൽ. അപകടം നടന്നതിന് പിന്നാലെ ഫോണുകള്‍ക്ക് തീപിടിച്ച് ബാറ്ററികള്‍ പൊട്ടിത്തേറിക്കുന്നതിന്റെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷിയുടെ മോഴി രേഖപ്പെടുത്തി പോലീസ്. ഇതോടെ ഫോറൻസിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 234 സ്മാര്‍ട്ട്‌ഫോണുകളുടെ അവശിഷ്ടമാണ് കണ്ടെടുത്തത്. ഈ ഫോണുകളുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിതയതെന്നാണ് നി​ഗമനം. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി മംഗനാഥ് ആണ് 46 ലക്ഷം വിലമതിക്കുന്ന 243 സ്മാര്‍ട്ട്‌ഫോണുകള്‍ ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് പാഴ്‌സലായി അയച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍ അടങ്ങിയ ലഗേജ് ബസില്‍ സൂക്ഷിച്ചിരുന്നു. ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *