കലാശ്രീ കെ. എന്‍. പി. നമ്പീശന്‍ ‘സാഹിത്യ സംവാദ’ത്തിൽ

മുംബൈ : കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ ചര്‍ച്ച- ‘സാഹിത്യ സംവാദ’ത്തിൽ, കലാശ്രീ കെ. എന്‍. പി. നമ്പീശന്റെ ആത്മകഥാ പുസ്തകം ‘നാട്യവാദ്യ സാര്‍വ്വഭൗമം’ ചര്‍ച്ച ചെയ്യും. ജോയ് ഗുരുവായൂര്‍ പുസ്തക പരിചയം നടത്തും. കലാശ്രീ കെ.എന്‍. പി. നമ്പീശനും ശിഷ്യരും അവതരിപ്പിക്കുന്ന ‘സപ്തസ്വരതാള സന്ധ്യ’ ഉണ്ടായിരിക്കും. മുംബൈയിലെ കലാകാരന്മാരും ആസ്വാദകരും പങ്കെടുക്കും.ജൂലായ് 20 ന് വൈകിട്ട് 4 ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിലാണ് പരിപാടി.