കല്യാൺ പിതൃവേദിയുടെ നേതൃത്വത്തിൽ കൈറോസ് – 2025 ആഘോഷിച്ചു

0
pithru

മുംബൈ: കല്യാൺ രൂപതാ പിതൃവേദിയുടെ നേതൃത്വത്തിൽ ‘കൈറോസ് -2025′ പൻവേൽ ആർക്കിൽ വെച്ച് ആഘോഷിച്ചു.രൂപത പിതൃവേദി ഡയറക്ടർ റെവ.ഫാ. ജോബി അയിത്തമറ്റം ഉദ്ഘാടനം നിർവ്വഹിച്ചു.പിതൃവേദി പ്രസിഡണ്ട് സജി വർക്കി  സ്വാഗതം പറഞ്ഞു.

കല്യാൺ രൂപത മെത്രാൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന ധാനം നിർവഹിച്ചു.. പിതൃവേദി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തെയും കൈറോസ് പോലെയുള്ള പരിപാടികളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യത്തെയും അദ്ദേഹം പ്രശംസിച്ചു..പൗരോഹിത്യ ശുശ്രൂഷയിൽ അമ്പത് വർഷം പൂർത്തിയാക്കിയ അഭിവന്ദ്യ പിതാവിന്റെ സുവർണ്ണ ജൂബിലിയുടെ സന്തോഷം പങ്കുവെക്കുന്നതിനും ‘കൈറോസ് -2025’ സാക്ഷിയായി. രൂപതയുടെ മുൻ പ്രസിഡന്റുമാർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

ട്രഷറർ- ഷിബു ജോസഫ്, വൈസ് പ്രസിഡന്റ്‌- റോയി മാത്യു, ജോയിന്റ് സെക്രട്ടറി -വൈറ്റസ് ജോസഫ്,പീ ആർ ഒ വിക്കി പുല്ലൻ എന്നിവർ പ്രസംഗിച്ചു .സെക്രട്ടറി സുരേഷ് തോമസ് നന്ദി പറഞ്ഞു. ആനിമേറ്റർ അഡ്വ. വി ഏ മാത്യു ഉദ്ഘാടന സമാപന ചടങ്ങുകൾ നിയന്ത്രിച്ചു.

കല്യാൺ രൂപതയുടെ നാസിക്, പൂനെ തുടങ്ങി അമ്പതോളം ഇടവകകളിൽ നിന്നായി 400 ൽ പരം മത്സരാർഥികളും അംഗങ്ങളും കൈറോസ് 2025 ൽ പങ്കെടുത്തു.

രാവിലെ എട്ടരയ്ക്കു രെജിസ്ട്രെഷനോട് കൂടി ആരംഭിച്ച് ഡയറക്ടർ അച്ചൻ്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷം ആരംഭിച്ച കൈറോസ് 2025 മത്സരങ്ങൾ വൈകിട്ട് ആറരയോടെ അവസാനിച്ചു. കോർഡിനേറ്റർ ആന്റണി ഫിലിപ്പ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു..

fe8114d6 ffbc 4a2e 88cc 46576be73e21

 

കൈറോസ് 2025 മത്സരഫലങ്ങൾ:

 

Extempore Speech Malayalam:

 

First- St. Thomas Church, Borivali

Second – ICC Dombivli

Third – St. Thomas Church, Vashi

 

Extempore Speech English

 

First- St. Alphonsa, Vasai West

Second – Little Flower Church, Nerul

Third – St. Alphonsa Church, Kalewadi

 

Bible Quiz:

First – MOV Tikuchiniwadi,
St. Thomas Vasai East,
St. Mary’s Nasik,
Sacred Heart Bhayandar.

Second- St. Thomas Kalyan West,
St.Thomas Vashi,
ICC Dombivli,
Mother Theresa Church, Talegaon.

Third – St. Alphonsa Kalewadi,
St. George Panvel,
St. Berthelomow Church, Kalyan East,
St. Thomas Handewadi,
St. Alphonsa Vasai West

 

Group Song:

First – ICC Dombivli
Second – St. Mary’s Nasik
Third – St. George, Panvel

 

Mime:

First – Little Flower Church, Nerul
Second – St. Thomas Church, Vashi
Third – St. Thomas, Vasai East
Special Award – MOV Tikuchiniwadi

Spread the love

Leave a Reply

Your email address will not be published. Required fields are marked *