ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം, 100 പേർക്ക് ദാരുണാന്ത്യം

ഗാസ: ഗാസ മുനമ്പിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം. നൂറിലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെയായിരുന്നു ആക്രമണം.ശനിയാഴ്‌ച ഗാസയിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ ആൾക്കൂട്ടത്തിലേയ്ക്ക് ഇസ്രയേൽ സൈന്യം വെടിയുതിർത്തു. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 28 പേർ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ജനങ്ങൾക്ക് മേൽ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വെടിനിർത്തൽ കാരറിനായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിനുളള കരാറിലേയ്ക്ക് ഇരു രാജ്യങ്ങളും എത്തുമെന്ന് അറിയിച്ചിരുന്നു. എങ്കിലും ചർച്ചകളിൽ വഴിത്തിരിവുകൾ ഉണ്ടായിട്ടില്ല.ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തിൽ ഇതു വരെ മരിച്ചവരുടെ എണ്ണം 57882 ആയി ഉയർന്നു. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റതായും നിരവധി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.