ഇൻസ്റ്റാഗ്രാം സൗഹൃദം: മുപ്പതുകാരിയെ യുവാവ് വീട്ടിൽ കയറി കൊലപ്പെടുത്തി
തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി .മരിച്ചതു വെഞ്ഞാറമ്മൂട് സ്വദേശി ആതിര.ക്ഷേത്രപൂജാരിയായ ഭർത്താവ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ആതിരയെ കണ്ടത്.
ഇൻസ്റ്റാഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനെ പോലീസ് തിരയുന്നു.എറണാകുളം സ്വദേശിയായ യുവാവ് രണ്ടു ദിവസം മുന്നേ പ്രദേശത്ത് വന്നിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.