ദുബായിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങി; തൊഴിലാളികൾ പെരുവഴിയിൽ
ദുബായ് : ദുബായിൽ ഏഴ് ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിൽ. ദുബായ് ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിന്‍റിങ് തൊഴിലാളികളായ ഇവർ തൊഴിലുടമ മുങ്ങിയതോടെ പെരുവഴിയിലായി. കനത്ത ചൂട് സഹിച്ച്, ഭക്ഷണംപോലുമില്ലാതെ മുഹൈസിനയിലെ തെരുവോരങ്ങളിൽ രാപ്പകൽ കഴിച്ചുകൂട്ടുന്നത്. ഇതുസംബന്ധമായി ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് തൊഴിലാളികളിലൊരാളായ സുരേഷ് കുമാർ പറഞ്ഞു. ദുബായ് ലേബർ കോടതിയിലും പരാതി നൽകി നടപടികൾക്കായി കാത്തിരിക്കുകയാണിവർ.