സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളിൽ വർദ്ധന
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളിൽ വലിയ വർദ്ധനയെന്ന് പഠനം. സേവ് ദ ഫാമിലി കൂട്ടായ്മയുടെ പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മൂന്നുവർഷത്തിനിടെ 30 ജീവനുകളാണ് ഇല്ലാതായത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരിൽ മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് മാതാപിതാക്കളാൽ കൊല്ലപ്പെട്ടത് 18 പേരാണ്. അതോടൊപ്പം മാതാപിതാക്കൾ ജീവനൊടുക്കുന്ന സാഹചര്യവും ഉണ്ടായി. ഇത്തരം സംഭവങ്ങളിലായി സംസ്ഥാനത്തെ 2022 മുതൽ ഇതുവരെ പൊലിഞ്ഞത് 30 ജീവനുകളാണ്. 18 വയസ്സിനു ശേഷം ഭിന്നശേഷിക്കാരായ കുട്ടികൾ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുമ്പോൾ അത് വലിയ മാനസിക സംഘർഷം മാതാപിതാക്കളിൽ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ട്.
