ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി

0
high

കൊച്ചി : കുട്ടികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചൂരൽപ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി. ഇതോടെ സ്‌കൂളുകളിൽ ആവശ്യമെങ്കിൽ അധ്യാപകർക്ക് ചൂരലെടുക്കാം. 2019ൽ വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയതിന് അധ്യാപകനെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈകോടതി വിധി. കുട്ടികളെ തിരുത്താനാണു അധ്യാപകർ ശിക്ഷിക്കുന്നതെങ്കിൽ തെറ്റില്ലെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിലെ കേസ് കോടതി റദ്ദാക്കിയത്.

2019ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്ടെ സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ തല്ലുകൂടുന്നത് തടയാൻ അധ്യാപകൻ ചൂരൽ ഉപയോഗിച്ചിരുന്നു. മകനെ തല്ലിയെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് വടക്കാഞ്ചേരി പെോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പോലീസ് കേസെടുത്തു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *