വിവാദ ഭാഗങ്ങൾ ഒഴിവാക്കും: ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടാനൊരുങ്ങി സാംസ്കാരിക വകുപ്പ്. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കാം റിപ്പോർട്ട് പുറത്തു വിടുക. അഞ്ച് വർഷം മുൻപാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയത്. കമ്മിഷൻ റിപ്പോർട്ട് വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെടുന്നവരോട് ഈ മാസം 24നു ഹാജരാകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നോട്ടീസ് കൈമാറി.
മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്