മഹാരാഷ്ട്ര താനെയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ അംബർനാഥ് പ്രദേശത്തെ നളിംബി ഗ്രാമത്തിൽ തലയില്ലാത്ത മൃതശരീരം കണ്ടെത്തിയത്. പ്രദേശത്ത് കൂടി പോയ ഒരാളാണ് മൃതശരീരം ആദ്യം കാണുന്നത്. തുടർന്ന് ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.

25 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചതെന്നും കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി . സംഭവത്തിൽ പൊലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *