പാലക്കാട്ടെ യുഡിഎഫ് വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി എസ്.ഡി.പി.ഐ.
പാലക്കാട് നഗരത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ആഭിവാദ്യമർപ്പിച്ച് എസ്.ഡി.പി.ഐ. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിതോടെയാണ് എസ്.ഡി.പി.ഐ. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്.
യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന് ആരോപണം ശരിവെക്കുന്നതാണ് എസ്.ഡി.പി.ഐ. യുടെ ഇപ്പോഴത്തെ ആഹ്ലാദപ്രകടനം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരിക്കല്‍പോലും എസ്‍ഡിപിഐയെ യുഡിഎഫോ സ്ഥാനാര്‍ഥിയോ തള്ളിപ്പറയുകയോ, വോട്ട് വേണ്ടെന്ന് പറയുകയോ ചെയ്തിരുന്നില്ല. എസ്.ഡി.പി.ഐ.യുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എല്‍ഡിഎഫ് ചോദ്യം ഉന്നയിച്ചിട്ടും യുഡിഎഫ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.